#arrest | വധശ്രമം ഉള്‍പ്പെടെ 22 കേസുകളിലെ പ്രതി; കുപ്രസിദ്ധ ഗുണ്ട ഷംനാദ് നേപ്പാള്‍ അതിര്‍ത്തിയില്‍ അറസ്റ്റില്‍

#arrest | വധശ്രമം ഉള്‍പ്പെടെ 22 കേസുകളിലെ പ്രതി; കുപ്രസിദ്ധ ഗുണ്ട ഷംനാദ് നേപ്പാള്‍ അതിര്‍ത്തിയില്‍ അറസ്റ്റില്‍
Dec 22, 2024 05:14 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ചുമത്തിയത് ഉള്‍പ്പടെയുള്ള നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയില്‍.

മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കല്‍ വീട്ടില്‍ ഷംനാദ് (35)നെയാണ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

വധശ്രമം ഉള്‍പ്പടെ 22 കേസുകളിലെ പ്രതിയാണ് ഷംനാദ്. എ.ടി.എസ് ഡിഐജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ നേപ്പാള്‍ അതിർത്തിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

2023 ഓഗസ്റ്റ് ആഗസ്ത് 17 ന് വെളിയംകോട് 'സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാന്‍ ശ്രമിച്ചതിന് തൃശുര്‍ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു.

2016ല്‍ വിജിലന്‍സ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടില്‍ക്കയറി സ്വര്‍ണാഭരണങ്ങളും മറ്റും കവര്‍ച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍.

ഈ കേസ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതാണ്. തുടര്‍ന്ന് ജാമ്യത്തിലറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ പോയത്.

തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണ്.

ഇയാളെ ഒളിവില്‍ കഴിയാന്‍ സഹിയച്ചവരെക്കുറിച്ച് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ചുവരികയാണ്.

#Accused #cases #including #attempt #murder #Notorious #gangster #Shamnad #arrested #Nepal #border

Next TV

Related Stories
#accident |    കണ്ണൂരിൽ  നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു;  ഡ്രൈവർക്ക് ഗുരുതര പരിക്ക്

Dec 22, 2024 10:20 PM

#accident | കണ്ണൂരിൽ നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോക്ടർ ഓടിച്ച ഇന്നോവയിടിച്ചാണ് അപകടം ഉണ്ടായത്....

Read More >>
#communitymarriag |   താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, സമൂഹ വിവാഹത്തിന് സമ്മതിച്ചു, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

Dec 22, 2024 10:12 PM

#communitymarriag | താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, സമൂഹ വിവാഹത്തിന് സമ്മതിച്ചു, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

തർക്കങ്ങളും ബഹളത്തെയും തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ എട്ട് ദമ്പതികളുടെ വിവാഹം നടത്തി സംഘാടകർ...

Read More >>
#accident |  ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Dec 22, 2024 09:57 PM

#accident | ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. രാത്രി 7.40 നായിരുന്നു...

Read More >>
#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു,  ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

Dec 22, 2024 09:43 PM

#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു, ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എളക്കൂർ നിരന്നപരമ്പിൽ വെച്ചായിരുന്നു...

Read More >>
#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

Dec 22, 2024 09:15 PM

#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ...

Read More >>
Top Stories